പാലാ : കിഴതടിയൂർ ബൈപാസിലെ നടപ്പാതയിൽ കാട് കയറിയത് മുനിസിപ്പൽ ജീവനക്കാർ ശുചിയാക്കി. 'നടപ്പാത കാട്ടുപാത 'ആയത് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് മുനിസിപ്പൽ അധികൃതർ അടിയന്തിരമായി പ്രശ്‌നത്തിലിടപെടുകയായിരുന്നു. നടപ്പുവഴിയിൽ കാടുകയറിയത് നൂറുകണക്കിന് കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇഴ ജന്തുക്കളുടെ ശല്യവും രൂക്ഷമായിരുന്നു. നടപ്പാത ശുചീകരിച്ച മുനിസിപ്പൽ അധികാരികളെ പൗരസമിതി യോഗം അഭിനന്ദിച്ചു.