പരീക്ഷ തീയതി
നാലാം സെമസ്റ്റർ എം.സി.എ. (പുതിയ സ്‌കീം 2017 അഡ്മിഷൻ റഗുലർ/ലാറ്ററൽ എൻട്രി, 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി, സ്‌പെഷൻ ബാച്ച്, കോളേജുകൾ, സീപാസ് സപ്ലിമെന്ററി 2013 മുതൽ 2015 വരെ അഡ്മിഷൻ, 2016 അഡ്മിഷൻ അഫിലിയേറ്റഡ് കോളേജുകൾ, ലാറ്ററൽ എൻട്രി സപ്ലിമെന്ററി 2017 അഡ്മിഷൻ വേക്കന്റ് സീറ്റ്, 2013 മുതൽ 2016 വരെ അഡ്മിഷൻ, സപ്ലിമെന്ററി 2016 അഡ്മിഷൻ/ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ സീപാസ്) പരീക്ഷകൾ നവംബർ എട്ടിന് ആരംഭിക്കും. പിഴയില്ലാതെ 16 വരെയും 500 രൂപ പിഴയോടെ 17 വരെയും 100 രൂപ സൂപ്പർ ഫൈനോടെ 18 വരെയും അപേക്ഷിക്കാം. പരീക്ഷ ഫീസിനു പുറമേ റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം.
രണ്ടാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ഡോക്യുമെന്റേഷൻ(2018 അഡ്മിഷൻ റഗുലർ/2016, 2017 അഡ്മിഷൻ സപ്ലിമെന്ററി), രണ്ടാം സെമസ്റ്റർ മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്റേഷൻ(2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 25ന് ആരംഭിക്കും. പിഴയില്ലാതെ 14 വരെയും 500 രൂപ പിഴയോടെ 15 വരെയും 1000 രൂപ സൂപ്പർഫൈനോടെ 16 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.എ മ്യൂസിക് വോക്കൽ സി.ബി.സി.എസ്/സി.ബി.സി.എസ്.എസ്. (റഗുലർ/ഇംപ്രൂവ്‌മെന്റ്/റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ്. റഗുലർ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ 15 മുതൽ 19 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നടക്കും.