പാലാ : എസ്.എൻ.‌ഡി.പി യോഗം മീനച്ചിൽ യൂണിയൻ യുവതി - യുവാക്കൾക്കായി സംഘടിപ്പിക്കുന്ന 57ാമത് വിവാഹപൂർവ കൗൺസലിംഗ് കോഴ്സ് 12, 13 തീയതികളിൽ യൂണിയൻ ഓഫീസ് ഹാളിൽ നടക്കും. സംസ്ഥാന വനിതാകമ്മിഷൻ മുൻ അംഗം ഡോ.ജെ.പ്രമീളാദേവി, ഫാമിലി കൗൺസിലർ സുരേഷ് പരമേശ്വരൻ, ഷാജി കായംകുളം, പായിപ്ര ദമനൻ, ഷൈലജ രവീന്ദ്രൻ, ദിലീപ് കൈതയ്ക്കൽ, ഡോ. ജോസ് ജോസഫ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുക്കും.

കോഴ്സിന്റെ ഉദ്ഘാടനം നാളെ രാവിലെ 9ന് ഡോ. ജെ. പ്രമീളാദേവി നിർവഹിക്കും. മീനച്ചിൽ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. കൺവീനർ അഡ്വ. കെ.എം.സന്തോഷ് കുമാർ, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ മിനർവ മോഹൻ എന്നിവർ സംസാരിക്കും. പ്രീ- മാര്യേജ് കൗൺസിലിംഗ് കമ്മിറ്റി ചെയർമാൻ സജി മുല്ലയിൽ സ്വാഗതവും, യൂത്തുമൂവ്മെന്റ് യൂണിയൻ സമിതി ചെയർമാൻ അനീഷ് ഇരട്ടയാനി നന്ദിയും പറയും. 13 ന് വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ എ.ജി. തങ്കപ്പൻ സർട്ടിഫിക്കറ്റ് വിതരണം നിർവഹിക്കും. വനിതാസംഘം യൂണിയൻ കൺവീനർ ഷോളി ഷാജി, പ്രീ- മാര്യേജ് കൗൺസിലിംഗ് കമ്മിറ്റി കൺവീനർ എം.ആർ. ദിലീപ്, സജി മുല്ലയിൽ, അരുൺ കുളമ്പുള്ളി തുടങ്ങിയവർ പങ്കെടുക്കും.