അടിമാലി : ദേവികുളം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് അടിമാലി പഞ്ചായത്തിന്റെ സഹകരണത്തോടെ പഞ്ചായത്തിൽ നിന്നുള്ള ആദിവാസി വിദ്യാർത്ഥികൾക്കു വേണ്ടി സൗജന്യ ഫുട്‌ബോൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ന് അടിമാലി ഗവ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ നിന്നും തിരഞ്ഞെടുക്കുന്ന 60 കുട്ടികൾക്ക് ആണ് പരിശീലനം നൽകുന്നത് ക്യാംപിലേക്ക് ജഴ്‌സി , ബൂട്ട് എന്നിവ സൗജന്യമായി നൽകും 12 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്യാംപിൽ പ്രവേശനം നൽകുന്നത് .പങ്കെടുക്കാൻ കുട്ടികൾ പൂരിപ്പിച്ച അപേക്ഷയുമായി 12 ന് സ്‌കുൾ ഗ്രൗണ്ടിൽ എത്തിച്ചേരണം ഫോൺ 9387377000