വൈക്കം: കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് എൽ. ഡി. എഫ്. ദേശീയ വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി വൈക്കത്ത് ബോട്ട് ജെട്ടി മൈതാനത്ത് എൽ. ഡി. എഫ്. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. സി. പി. ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി. ബി. ബിനു ഉദ്ഘാടനം ചെയ്തു. സി. പി. എം ഏരിയാ സെക്രട്ടറി കെ. അരുണൻ അദ്ധ്യക്ഷത വഹിച്ചു. എം. പി. ജയപ്രകാശ്, ലീനമ്മ ഉദയകുമാർ, പി. ജി. ഗോപി, ഫിറോസ് മാവുങ്കൽ, രാജീവ് നെല്ലികുന്നേൽ, കെ. എസ്. മാഹിൻ, പി. ശശിധരൻ, എം. കെ. രവീന്ദ്രൻ, പി. സുഗതൻ, എം. ഡി. ബാബുരാജ്, സുഭാഷ് പുഞ്ചക്കോട്ടിൽ, പി. എ. ഷാജി എന്നിവർ സംസാരിച്ചു.