ചങ്ങനാശേരി : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ 20ന് ചങ്ങനാശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന വർണ്ണോത്സവം 2019ന് സംഘാടക സമിതിയായി. ചങ്ങനാശേരി മുൻസിപ്പൽ മിനി ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മുൻസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ : കൊടിക്കുന്നിൽ സുരേഷ് എം.പി, സി എഫ് തോമസ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ (രക്ഷാധികാരികൾ), പി കെ സുധീർ ബാബു ഐ.എ.എസ്, (ജനറൽ കമ്മിറ്റി ചെയർമാൻ), ജില്ലാ പൊലീസ് സൂപ്രണ്ട് പി.എസ്. സാബു (വൈസ് ചെയർമാൻ), കൃഷ്ണകുമാരി രാജശേഖരൻ (ജനറൽ കൺവീനർ), ടി ശശി കുമാർ (ജോയിന്റ് കൺവീനർ), ലാലിച്ചൻ കുന്നിപ്പറമ്പിൽ (ആഘോഷ കമ്മിറ്റി ചെയർമാൻ), അഡ്വ പി.എ നസീർ (രജിസ്‌ട്രേഷൻ കമ്മറ്റി ചെയർമാൻ ), ഡോ പി.കെ. പദ്മകുമാർ (പ്രോഗ്രാം കമ്മറ്റി ചെയർമാൻ), പി.സി. രാധാകൃഷ്ണൻ, ടി.കെ. ഗോപി ( പ്രോഗ്രാം കൺവീനേഴ്‌സ്), ടി.പി. അജികുമാർ (പ്രചാരണ കമ്മിറ്റി ചെയർമാൻ), ബിജി കുര്യൻ (പ്രചാരണ കമ്മറ്റി കൺവീനർ), സി. രാജശേഖരൻ ( ഫുഡ് കമ്മറ്റി ചെയർമാൻ), സ്‌നേഹാധനൻ (ഫുഡ് കമ്മറ്റി കൺവീനർ), സജി തോമസ് (മെഡിക്കൽ കമ്മറ്റി ചെയർമാൻ), ജി സുരേഷ് ബാബു, ഡോ സരയാ ബി പിള്ള ( ജോയിന്റ് കൺവീനേഴ്‌സ്) എന്നിവരടങ്ങിയ 101 അംഗ ജനറൽ കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്‌കൂളുകളും വിദ്യാർത്ഥികളും 16 ന് മുൻപായി പ്രഥമ അദ്ധ്യാപകൻ സാക്ഷ്യപെടുത്തിയ പ്രവേശന ഫോറം പൂരിപ്പിച്ച് നൽകേണ്ടതാണ്.