കടുത്തുരുത്തി: സംസ്ഥാനത്ത് ഒ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിലെ ജാതിവിവേചനത്തിനെതിരെ

എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ് മെന്റ് കടുത്തുരുത്തി യൂണിയൻ പ്രതിഷേധിച്ചു.

സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് പിന്നാക്ക വിഭാഗ വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന പ്രവർത്തികളിൽ നിന്ന് പിന്തിരിയാൻ സർക്കാർ തയാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കേണ്ടി വരുമെന്ന് യോഗം അഭിപ്രായപ്പെട്ടു. കേരള സാമൂഹിക ചരിത്രത്തിൽ എന്നും പിന്നാക്ക ജനവിഭാഗത്തിന്റെ അവകാശസംരക്ഷണത്തിനു മുന്നിട്ടിറങ്ങിയിട്ടുള്ള എസ്.എൻ.ഡി.പി യോഗം ഒരിക്കൽ കൂടി സമരപഥത്തിൽ ഇറങ്ങാൻ മടിക്കില്ലെന്നും യോഗം അഭിപ്രായ പെട്ടു. യൂണിയൻ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശ്ശേരിൽ, യൂണിയൻ സെക്രട്ടറി എൻ.കെ. രമണൻ, യോഗം കൗൺസിലർ സി.എം. ബാബു, യോഗം ഡയറക്ടർ ബോർഡ് മെമ്പർ ടി.സി. ബൈജു, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി കെ.വി. ധനേഷ്, വൈസ് പ്രസിഡന്റ് കെ.ജി. രാജേഷ്, ജോയിന്റ് സെക്രട്ടറി ബൈജു കെ.എം തുടങ്ങിയവർ സംസാരിച്ചു.