vijayakumar

അടിമാലി. ഏലതോട്ടത്തിൽ ജോലിചെയ്യവെ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മരം ഒടിഞ്ഞ് വീണ് മരിച്ചു. മദ്ധ്യപ്രദേശ്സ്വദേശി വിജയകുമാർ തെക്കം (24) ആണ് മരി ച്ചത്
കരടിപ്പാറയ്ക്ക് സമീപം പുതുവ ബിജുവിന്റെ തോട്ടത്തിൽ ഏലത്തിൽ ഉച്ചയ്ക്ക്ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. മൂന്ന് തെഴിലാളികൾ ഒപ്പമുണ്ടായിരുന്നു. മരം വീഴുന്ന ശബ്ദം കേട്ട് മറ്റുള്ളവർ ഓടി മാറി യെങ്കിലും വിജയ കുമാറിന്റെ ദേഹത്തേയ്ക്ക് മരം വീഴുകയായിരുന്നു. മൃതദേഹംഅടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.