വൈക്കം : വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പനും, കൂട്ടുമ്മേൽ ഭഗവതിക്കും, ശ്രീനാരായണപുരത്തപ്പനും, പരിവാരങ്ങൾക്കും വരവേൽപ്പ് നൽകാൻ വടക്കേനടയിൽ അഷ്ടമി വിളക്കുവയ്പ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് നില പന്തൽ നിർമ്മിക്കും.
ക്ഷേത്രമാതൃകയിൽ വർണ്ണദീപാലങ്കാരങ്ങളോടെ നിർമ്മിക്കുന്ന പന്തലിന് 5 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വടക്കേനടയിൽ പി. ഡബ്‌ള്യൂ. ഡി. ഓഫീസിനു സമീപത്താണ് പന്തൽ നിർമ്മിക്കുന്നത്. പന്തലിന്റെ നിർമ്മാണ പ്രവർത്തനവും നിധി സമാഹരണവും വടക്കേനട ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിജയാ ഫാഷൻ ജൂവല്ലറി ഉടമ ജി. വിനോദ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേൽശാന്തി വിജയൻ തിരുമേനി കാർമ്മികത്വം വഹിച്ചു. നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് രൂപേഷ് ആർ. മേനോൻ, വൈസ് പ്രസിഡന്റ് പി. ഷാജി, സെക്രട്ടറി സി. ഹർഷൻ, ജോയിന്റ് സെക്രട്ടറി കെ. ആർ. രാധാകൃഷ്ണൻ, ട്രഷറർ ടി. എം. ബിനോയ്, രക്ഷാധികാരികളായ വി. അജിത്ത് കുമാർ, എം. കെ. സുകുമാരൻ, കമ്മിറ്റിയംഗങ്ങളായ പീതാംബരൻ, ഉണ്ണി, ചിന്നപ്പൻ, ജീവരാജ്, ആനന്ദ്, സുകുമാരൻ, ജയകൃഷ്ണൻ, ഉഷ ജനാർദ്ദനൻ, ഗീതാ കാലാക്കൽ എന്നിവർ പങ്കെടുത്തു.