petty

കിളിരൂർ : കിളിരൂർ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഉപജീവനം പദ്ധതി പ്രകാരം തിരുവാർപ്പ് സ്വദേശി സുരേഷ് ബാബുവിന് പെട്ടിക്കടയും സാധനങ്ങളും നൽകി. പഞ്ചായത്ത് മെമ്പർ പി.ആർ.സുബഹ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ജൂലി ജോസഫ് നേതൃത്വം നൽകി.