വൈക്കം : വേമ്പനാട് കോസ്റ്റൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെയും, വേമ്പനാട് കോസ്റ്റൽ കോക്കനട്ട് പ്രൊഡ്യുസർ ഫെഡറേഷന്റെയും നേതൃത്വത്തിൽ നാളികേര കൃഷി വികസിപ്പിക്കുന്നതിനായി തെങ്ങ് പുതുകൃഷി കർഷക സംഗമം നടത്തി. വേമ്പനാട് കോസ്റ്റൽ ഫെഡറേഷൻ പ്രസിഡന്റ് അഡ്വ. പി.ഐ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ട്രഷറർ കെ .സോമൻ അദ്ധ്യക്ഷത വഹിച്ചു. കമ്പനി ചെയർമാൻ ബാബു ഉമ്മർ മുഖ്യപ്രഭാഷണം നടത്തി. ഇ. കെ. മുരളീധരൻ, സി. ഇ. ഒ. ആർ. രാധികാദേവി, രേവതി കെ കുട്ടപ്പൻ , പി. ഡി. തങ്കച്ചൻ, ചന്ദ്രികാ ദേവി എന്നിവർ പ്രസംഗിച്ചു. നാളികേര വികസന ബോർഡ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റ്ഗേറ്റർ പി.വി. പ്രീത ക്ലാസ് എടുത്തു.