പാലാ : സമാന്തര റോഡിന്റെ രണ്ടാംഘട്ടത്തിലെ സിവിൽസ്റ്റേഷൻ മുതൽ ളാലം പള്ളി വരെയുള്ള ഭാഗം തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ടും, മീനച്ചിൽ, കാഞ്ഞിരപ്പളളി താലൂക്കുകളിലെ കർഷകരുടെ ഭൂമി തോട്ടമാക്കി നിജപ്പെടുത്തിയ റവന്യുവകുപ്പിന്റെ നടപടിക്കെതിരെയും യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മറ്റി സിവിൽസ്റ്റേഷൻ മാർച്ച് നടത്തി. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ഉഴുത്തുവാൽ മാർച്ച് ഉദ്ഘാടനം ചെയ്തു. ഫിലിപ്പ് കുഴികുളം മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ, സാജൻ കുന്നത്ത്, സുമേഷ് ആൻഡ്രൂസ്, സുനിൽ പയ്യപ്പള്ളിൽ,, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോസുകുട്ടി പൂവേലി, പെണ്ണമ്മ ജോസഫ്, സിബി ഓടയ്ക്കൽ, ജയ്‌സൺ മാന്തോട്ടം, ലാൽജി മാടത്താനിക്കുന്നേൽ, ശ്രീകാന്ത് എസ്.ബാബു, ഷിജി നാഗനൂലിൽ, ടോമി കപ്പിലുമാക്കൽ, മനോജ് മറ്റമുണ്ടയിൽ, തുടങ്ങിയവർ പ്രസംഗിച്ചു. കുഞ്ഞുമോൻ മാടപ്പാട്ട് നേതൃത്വം നൽകി.