കോട്ടയം : ശ്രീനാരായണ പെൻഷണേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി രൂപീകരണം ഇന്ന് കോട്ടയം എം.വിശ്വംഭരൻ സ്മാരക ഹാളിൽ നടക്കും. ഉച്ചയ്ക്ക് 1 മുതൽ പ്രതിനിധി രജിസ്ടേഷൻ. 3 ന് പൊതു സമ്മേളനം ഗുരുധർമ്മപ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്യും. പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്.സുവർണകുമാർ അദ്ധ്യക്ഷത വഹിക്കും, കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, അഡ്വ.വി.വി പ്രഭ , ഡോ.തോളൂർ ശശിധരൻ, കുറിച്ചി സദൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. പെൻഷണേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പി.വി.ശശിധരൻ, വൈസ് പ്രസിഡന്റ് എം.ജി മണി, ഗുരുധർമ പ്രചാരണസഭ പി.ആർ.ഒ ഇ.എം.സോമനാഥൻ, ശ്രീനാരായണ സാംസ്കാരിക സമിതി പ്രസിഡന്റ് രതീഷ് ജെ ബാബു എന്നിവർ പ്രസംഗിക്കും.