കോട്ടയം : പബ്ലിക് ലൈബ്രറിയിൽ പുതുതായി സ്ഥാപിച്ച സൗരോർജ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള, വി.ജയകുമാർ, ജോയിന്റ് സെക്രട്ടറി ഷാജി വേങ്കടത്ത്, ജോർജ് ജി മുരിക്കൻ എന്നിവർ പ്രസംഗിച്ചു. 16 ലക്ഷം രൂപ ചെലവിൽ 25 കിലോവാട്ട് ശേഷിയുള്ള സൗരോർജ പാനലാണ് ലൈബ്രറികെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്നത്. ദിവസം 100 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. ഇത് കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകിയ ശേഷം ലൈബ്രറിയുടെ ആവശ്യത്തിന് ഗ്രിഡിൽ നിന്ന് സ്വീകരിക്കും.