അടിമാലി. കൊന്നത്തടി വില്ലേജ് ഓഫിസിൽ കയറി ബഹളം ഉണ്ടാക്കുകയും ഓഫിസർക്കെതിരെ പോസ്റ്റർ പതിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ അഞ്ച് സി പി എം പ്രവർത്തകർക്കെതിരെ വെള്ളത്തൂവൽ പൊലീസ് കേസ് എടുത്തു.
വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട അപേക്ഷകളും സർട്ടിഫിക്കേറ്റുകളും ഓൺലൈൻ വഴി നൽകുന്നതിൽ അതൃപ്തരായവർ വില്ലേജ് ഓഫിസർക്കെതിരെ അപവാദ പ്രചരണം നടത്തുകയും ഓഫിസിൽ ജോലി തടസ്സപ്പെടുത്തുകയും ചെയ്തു എന്ന വില്ലേജ് ഓഫിസറുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്‌തെന്ന് എസ് ഐ ജി.എസ് ഹരി പറഞ്ഞു .