കോട്ടയം : ശ്രീനാരായണഗുരു ഹോം സ്റ്റഡിസെന്ററിന്റെ സ്കോളർഷിപ്പ് പരീക്ഷ 2020 ജനുവരി 5 ന് നടത്തുമെന്ന് ഡയറക്ടർ പി.കെ. ശിവപ്രസാദ് അറിയിച്ചു. ഈശാവാസ്യ ഉപനിഷത്തിനെ ആധാരമാക്കി നാരായണഗുരുകുല അദ്ധ്യക്ഷൻ മുനിനാരായണ പ്രസാദ് രചിച്ച 'അറിവിന്റെ ആദ്യപാഠങ്ങൾ' എന്ന ഗ്രന്ഥത്തേയും ', കുട്ടികളുടെ നാരായണഗുരു' എന്ന ജീവചരിത്ര ഗ്രന്ഥത്തേയും അടിസ്ഥാനമാക്കിയാണ് എഴുത്തുപരീക്ഷ. ഉന്നതവിജയം കരസ്ഥമാക്കുന്ന മുതിർന്നവർക്ക് 5000 രൂപ , കുട്ടികൾക്ക് 2000 രൂപ എന്ന ക്രമത്തിൽ കാഷ് അവാർഡും മുനി നാരായണപ്രസാദിന്റെ കൈയ്യൊപ്പോടുകൂടിയ ഗുരുകുലം സർട്ടിഫിക്കറ്റും നൽകും. ആകെ 5 ലക്ഷംരൂപയുടെ സ്കോളർഷിപ്പാണ് വിതരണം ചെയ്യുന്നത്. ജാതി- മത- പ്രായ വ്യത്യാസമില്ലാതെ താത്പര്യമുള്ള ആർക്കും പരീക്ഷയിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് : 9446776066. E-mail: snhomestudycentre@mail.com