കോട്ടയം : ജില്ലാ കോടതിയോടനുബന്ധിച്ച് ഇ.എസ്.ഐ കോടതി, കുടുംബ കോടതി, ലേബർ കോടതി എന്നിവയുടെ ക്യാമ്പ് സിറ്റിംഗിനായി തയ്യാറാക്കിയ ഹാളിന്റെ ഉദ്ഘാടനം ജില്ല ജഡ്ജി സി. ജയചന്ദ്രൻ നിർവഹിച്ചു. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് ലാസർ വടക്കൻ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ഡിസ്ട്രിക് ജഡ്ജ് ജി. ഗോപകുമാർ, എംപ്ലോയീസ് ആൻഡ് ഇൻഷ്വറൻസ് കോർട്ട് ജഡ്ജി കെ.എസ്. അനിൽകുമാർ, സീനിയർ അഭിഭാഷകൻ സത്യവാൻ നായർ, പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ ഷീന രാജ്, ബാർ അസോസിയേഷൻ ട്രഷറർ ജോഷി, അഡ്വ. പി.എൻ അശോക് ബാബു തുടങ്ങിയവർ സംബന്ധിച്ചു.