വൈക്കം : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ തലയാഴം യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ കുടുംബസംഗമം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി. കുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ, സി.കെ.രാമാനുജൻനായർ, സി.വി.ഡാങ്കേ, പി.കെ. ചെല്ലപ്പൻ, സി.ടി.മേരി, വി.ആർ.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സംഗീത നാടക അക്കാഡമി പുരസ്‌ക്കാര ജേതാവ് രത്‌നശ്രീ അയ്യർ, വിവിധ രംഗങ്ങളിൽ മികച്ച വിജയം നേടിയ അച്യുത്കുമാർ, ടി.സി. അഞ്ജിത, ജ്യോതിഷ് ജയപ്രകാശ്, അമൽ മനോജ്, പി. അനന്തു എന്നിവരെ ചടങ്ങിൽ ആദരിച്ചു.