കോട്ടയം: ശ്രീനാരായണ ഗുരുദേവന് വേണ്ടി നാം എന്തു ചെയ്തുവെന്ന് ആത്മപരിശോധന നടത്തണമെന്ന് ശിവഗിരിമഠം ഗുരുധർമ്മപ്രചരണസഭ സെക്രട്ടറി ഗുരുപ്രസാദ് സ്വാമികൾ പറഞ്ഞു. വിദ്യ കൊണ്ട് പ്രബുദ്ധരാക്കി സ്വതന്ത്ര ചിന്തകരാക്കി മാറ്റിയിട്ടും അന്ധവിശ്വാസത്തിന്റെ പഴമയിലേക്കാണ് ഓരോരുത്തരും പോകുന്നത്. ഹിന്ദു ക്രിസ്ത്യൻ മുസ്ലീം വേർതിരിവുകൾക്കപ്പുറം മനുഷ്യത്വമാണ് ജാതിഎന്ന് ഗുരു പഠിപ്പിച്ചു. ആ മഹാ ഗുരുവിനു വേണ്ടി നാം ധർമ്മത്തിന്റെ ലോകത്ത് എത്താൻ എന്തെങ്കിലും ചെയ്യണം. ഇതിനായി ആത്മപരിശോധന നടത്തണം.
ശ്രീനാരായണ പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി രൂപീകരണ സമ്മേളനം എം.വിശ്വംഭരൻ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്.സുവർണകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി.ശശിധരൻ, വൈസ് പ്രസിഡന്റ് എം.ജി മണി, ഗുരുധർമപ്രചരണസഭ രജിസ്ട്രാർ ടി.വി.രാജേന്ദ്രൻ, പി.ആർ.ഒ ഇ.എം.സോമനാഥൻ, സാംസ്കാരികസമിതി പ്രസിഡന്റ് രതീഷ് ജെ ബാബു, എം.കെ.കുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, അഡ്വ.വി.വി പ്രഭ.കുറിച്ചി സദൻ എന്നിവരെ ഗുരുപ്രസാദ് സ്വാമികൾ ഉപഹാരം നൽകി ആദരിച്ചു.