pensinrs

ചങ്ങനാശേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കുറിച്ചി യൂണിറ്റ് കുടുംബമേള യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ. സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.യു. തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.ജെ. എബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് ജോർജ് മുളപ്പൻചേരി, ബ്ലോക്ക് സെക്രട്ടറി കെ.ജി. സോമൻ, ടി.പി. ജേക്കബ് സുകുമാരൻ നെല്ലിശ്ശേരി, പി.എസ്. കൃഷ്ണൻകുട്ടി, ബി. സോമശേഖര പിള്ള, വി.എൻ. ശ്രീധരൻ നായർ, എം.ആർ. വാസന്തി എന്നിവർ പങ്കെടുത്തു. ഡോ. ജി. ഗോപകുമാർ, ഡോ. വി. മാത്യു കുര്യൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു. സാഹിത്യകാരൻ സുകുമാരൻ നെല്ലിശ്ശേരി, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, 75 വയസ് പൂർത്തീകരിച്ച പെൻഷൻകാർ എന്നിവരെ ആദരിച്ചു. സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടന്നു.