കോട്ടയം : സംസ്ഥാന സ്കൂൾ ഗെയിംസിന്റെ സൗത്ത് സോണൽ മത്സരങ്ങൾ ഇന്ന് മുതൽ 15 വരെ കോട്ടയത്ത് 13 വേദികളിലായി നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ 4000 മത്സരാർത്ഥികൾ പങ്കെടുക്കും. അണ്ടർ 14/ 17/ 19 കാറ്റഗറി ആൺ/ പെൺ വിഭാഗം മത്സരങ്ങളാണ് നടക്കന്നത്. ഫുട്ബാൾ ( നാഗമ്പടം നെഹ്രുസ്റ്റേഡിയം), കബഡി ( സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയം), ഹാന്റ് ബാൾ, ബാസ്കറ്റ് ബാൾ ( ഗിരിദീപം സ്കൂൾ വടവാതൂർ), വോളിബാൾ ( നാഗമ്പടം നെഹ്രുസ്റ്റേഡിയം, ഗിരിദീപം സ്കൂൾ), ബാഡ്മിന്റൺ ( ഇൻഡോർ സ്റ്റേഡിയം), ടെന്നീസ് ( രാമവർമ ക്ലബ് കോട്ടയം), ടേബിൾ ടെന്നീസ് ( വൈ.എം.സി.എ കോട്ടയം), ചെസ് ( എം.ടി. സെമിനാരി എച്ച്.എസ്.), ഖൊ- ഖൊ (സി.എം.എസ് എച്ച്.എസ്.എസ് കോട്ടയം), ക്രിക്കറ്റ് ( സെന്റ് എഫ്രേംസ് എച്ച്.എസ് മാന്നാനം). ഹോക്കി ( എം.ടി. സെമിനാരി എച്ച്.എസ് കോട്ടയം) എന്നിവിടങ്ങളിലാണ് വേദി.