രാജകുമാരി : സമഗ്ര ശിക്ഷ അഭിയാൻ ഇടുക്കിയുടെ നേതൃത്വത്തിൽ സ്‌കൂൾ പ്രവേശന പ്രായമെത്തിയ മുഴുവൻ കുട്ടികളെയും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി സമ്പൂർണ്ണ വിദ്യാലയ പ്രവേശനം ഒരുക്കുക, കൊഴിഞ്ഞുപോക്ക് തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന' പദ്ധതിയുടെ മൂന്നാം ഘട്ടമായ 'കൂട്ടുകൂടാം ചങ്ങാതി'ക്ക് ശാന്തൻപാറ ഗവ. ഹൈസ്‌കൂളിൽ തുടക്കമായി. ഇതിന്റെ ഭാഗമായുള്ള ഇതര സംസ്ഥാന കുട്ടികളുടെ പ്രവേശനോൽസവം സ്‌കൂളിൽ നടന്നു. ശാന്തൻപാറയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 17 ഇതര സംസ്ഥാന കുട്ടികൾ സ്‌കൂളിൽ ചേർന്നു.
ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി സെൽവം അദ്ധ്യക്ഷത വഹിച്ച യോഗം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ബിപി ഒ, തോമസ് ജോസഫ്, എസ്എസ്‌കെ ഇടുക്കി ബിപിഒ, പി.കെ. ഗംഗാധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. മുരുകൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സേനാപതി ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു വട്ടമറ്റം, ഹെഡ്മാസ്റ്റർ പ്രദീപ്കുമാർ, കോഓർഡിനേറ്റർ എസ്. ആർ.സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
ചിത്രം: കൂട്ടുകൂടാം ചങ്ങാതി പദ്ധതിയുടെ ഉദ്ഘാടനം ശാന്തൻപാറ ഗവ.ഹൈസ്‌കൂളിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ
റെജി പനച്ചിക്കൽ ഉദ്ഘാടനം ചെയ്യുന്നു