അടിമാലി:കൊച്ചി ധനുഷ് കോടി ദേശീയ പാതയിൽ മച്ചിപ്ലാവ് ഈസ്റ്റേൺ സ്‌കൂളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ഇരുന്നേക്കർ താഴത്തെക്കുടി തങ്കച്ചൻ (57) നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5 നാണ് അപകടം ആലുവയിൽ നിന്ന് മൂന്നാർ കാണുന്നതിനായി പോയി തിരികെ വന്നകുടുംബം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന വാഹനത്തെമറികടക്കുമ്പോൾ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികന്റെ കാൽ ഒടിഞ്ഞു. തങ്കച്ചനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു