അടിമാലി.പുരയിടത്തിൽ പുല്ല് വെട്ടി കൊണ്ടിരുന്ന ഗൃഹനാഥയുടെ ദേഹത്ത് പാറവീണ് സാരമായി പരിക്ക് പറ്റി.എൽകുന്ന് എഴുപുറത്ത് ഡെയ്‌സി (38) ക്കാണ് പരിക്ക് പറ്റിയത് .ഇന്നലെ സ്വന്തം പുരയിടത്തിലെ വലിയ കെട്ടുകല്ലാണ് പുല്ലു വെട്ടി കൊണ്ടിരുന്ന ഡെയ്‌സിയുടെ മേൽ പതിക്കുകയായിരുന്നു. അടിമാലി താലൂക്ക് ശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതിനാൽ കോട്ടയം മെഡിക്കൽ കേളേജിലേയ്ക്ക് കൊണ്ടു പോയി