കാഞ്ഞിരപ്പള്ളി: ദേശീയ പാത മുറിച്ച് കടക്കവെ വീട്ടമ്മ കാറിടിച്ച് മരിച്ചു. കാഞ്ഞിരപ്പള്ളി അഞ്ചനാട്ട് കുടുംബാംഗവും ചേറ്റു തോട് ഉഴുത്തുവാൽ റോസമ്മ റ്റോമി (58) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 6.30 ഓടെ കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിലേക്ക് പോകവെ കുരിശു കവലക്ക് സമീപം റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. സംസ്‌ക്കാരം ഇന്ന് ഇന്ന് 2 ന് ചേറ്റു തോട് ഫാത്തിമ മാതാ പള്ളിയിൽ. മക്കൾ: ആഷിക്ക്, റോസ്മി. മരുമകൻ: റോബിൻ കാട്ടാറുകുടിയിൽ കടവൂർ, സൗത്ത് പുന്നമറ്റം.