ആനിക്കാട് :കാരങ്ങാട്ട് ഭഗവതിക്ഷേത്രത്തിലെ സപ്താഹ യജ്ഞം ഇന്നു മുതൽ 20 വരെ നടക്കും. ചേർത്തല പുല്ലയിൽ ഇല്ലത്തിൽ വിശ്വനാഥൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ഒക്ടോബർ 22 ന് സർപ്പങ്ങളുടെ പുനപ്രതിഷ്ഠയും കലശവും സർപ്പബലിയും നടക്കും.
ഇന്ന് വൈകിട്ട് ആറിന് ഭദ്രദീപ പ്രതിഷ്ഠ. ക്ഷേത്രം തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ഏഴിന് ഭാഗവത മാഹാത്മ്യം, ഏഴരയ്ക്ക് ഭാഗവത പ്രഭാഷണം ആരംഭിക്കും. ഭാഗവത പാരായണത്തിന്റെ ഒന്നാം ദിവസമായ നാളെ പുലർച്ചെ അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. തുടർന്ന് ദീപാരാധന. 6.45 മുതൽ പ്രഭാഷണം ആരംഭം. വൈകിട്ട് വരാഹാവതാരം. 15 ന് ഋഷഭാവതാരം, 16 ന് നരസിംഹാവതാരം, 17 ന് ശ്രീകൃഷ്ണാവതാരം, 18 ന് രുഗ്മിണീസ്വയംവരം, 19 ന് കുചേലസദ്ഗതി. ഏഴാം ദിവസമായ 20 ന് പുലർച്ചെ ആറിന് വിഷ്ണുസഹസ്രനാമം. തുടർന്ന് അവഭൃഥസ്‌നാനം നടക്കും.