പാലാ : പാലാ സഹൃദയ സമിതിയുടെ സുവർണ ജൂബിലി സമാപന സമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. സുകുമാരൻ നായർ സ്മാരക യുവ കവിതാ പുരസ്‌ക്കാരം ആര്യാ ഗോപിക്ക് ഏഴാച്ചേരി രാമചന്ദ്രൻ സമ്മാനിച്ചു. ഡോ. സെബാസ്റ്റ്യൻ പോൾ, രവി പുലിയന്നൂർ, രവി പാലാ, ഏലിക്കുളം ജയകുമാർ, ജോസ് മംഗലശ്ശേരി, പി.എസ്. മധുസൂദനൻ , ഡി. ശ്രീദേവി എന്നിവർ പ്രസംഗിച്ചു. പാലാ രാഗമാലിക അവതരിപ്പിച്ച കവിതാഞ്ജലി പരിപാടിയുമുണ്ടായിരുന്നു.