ചങ്ങനാശേരി: കർഷക സംഘം ഇത്തിത്താനം തുരുത്തി മേഖലാ സമ്മേളനം ഏരിയാ സെക്രട്ടറി അഡ്വ. ജോസഫ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി. വി അജിമോൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. കെ അനിൽകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഓമനക്കുട്ടൻ കാര്യാടി രക്തസാക്ഷി പ്രമേയവും വി. ജി ശിവൻകുട്ടി നായർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രൊഫ. ടോമിച്ചൻ ജോസഫ് സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയാ കമ്മറ്റിയംഗം അനിത സാബു, ലോക്കൽ സെക്രട്ടറി എം. എൻ മുരളീധരൻ നായർ, സുജാത സുശീലൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി. കെ അനിൽകുമാർ (പ്രസിഡന്റ്), ടി. വി അജിമോൻ (സെക്രട്ടറി), പ്രൊഫ. ടോമിച്ചൻ ജോസഫ് (ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു.