പാലാ : ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പാലാ മേഖലാ സമ്മേളനം പ്രസിഡന്റ് ആർ.സൂരജിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് സൈമൺ ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സന്തോഷ് സാരംഗ, ജില്ലാ ട്രഷറർ സതീശൻ സീസൺ മേഖലാ വൈസ് പ്രസിഡന്റ് രാജേഷ് പോണാട് ,സെക്രട്ടറി അനീഷ്, ബിനീഷ് രാമപുരം, ലാൽ കുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അനീഷ് കൃഷണമംഗലം (പ്രസിഡന്റ് ), ദിൽജിത്ത് തോമസ് (സെക്രട്ടറി), തോമസ് ജോർജ് (ട്രഷറർ), സന്തോഷ് സാരംഗ, കെ.ആർ.സൂരജ്, സതീശൻ സീസൺ, രാജേഷ് പോണാട് (ജില്ലാ കമ്മറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന കമ്മറ്റിയംഗം മുജീബ് വാരിശ്ശേരി വരണാധികാരിയായിരുന്നു.