കോട്ടയം: അഞ്ചു മാസത്തിനിടെ ജില്ലയിൽ ഗുണ്ടാ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌തത് അൻപത് കേസുകൾ. കേസുകളിൽ ഉൾപ്പെട്ടവരെല്ലാം 30 വയസിൽ താഴെ പ്രായമുള്ളവർ. കഞ്ചാവുമായി എക്‌സൈസും പൊലീസും പിടികൂടിയത് 38 പേരെയാണ്. ഇവരിൽ 90 ശതമാനം പേരും ഗുണ്ടാ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ളവർ. ജൂണിന് ശേഷമാണ് ജില്ലയിൽ ഗുണ്ടാ മാഫിയ വീണ്ടും സജീവമായത്. ഗുണ്ടാ നേതാവായ അലോട്ടിയും വിനീത് സഞ്ജയനും ജാമ്യത്തിൽ ഇറങ്ങിയതോടെയാണിത്. കഞ്ചാവ് മാഫിയത്തലവൻ നീണ്ടൂർ സ്വദേശി ജോർജ് കുട്ടിയുടെ സംഘം സജീവമായതും പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചു.

പ്രധാന ആക്രമണങ്ങൾ

പിടിയിലായത്

ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ ഗുണ്ടകൾ പിടിയിലായത്. ഏഴു പേർ. കോട്ടയം വെസ്റ്റിൽ നാലു പേരെയും, പാമ്പാടിയിലും ചങ്ങനാശേരിയിലും രണ്ടു പേരെ വീതവും പിടികൂടി.

ഓപ്പറേഷൻ റേഞ്ചർ

ഗുണ്ടകളെ ഒതുക്കാൻ കൊച്ചി റേഞ്ചിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ റേഞ്ചറുമായി പൊലീസ്. ഇതിനായി ജില്ലാ തലത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും.