തലയോലപ്പറമ്പ് : മലയാളത്തിലെ ഖണ്ഡകാവ്യങ്ങളായ മഹാകവി കുമാരനാശാന്റെ കവിതകൾ പുനർജനിപ്പിക്കണമെന്നും യുവ തലമുറയിലെക്ക് ഈ കവിതകളുടെ സന്ദേശങ്ങൾ പകർത്തുന്നതിന് സാംസ്‌ക്കാരിക വകുപ്പും സർവ്വകലശാലകളും മുൻകൈ എടുക്കണമെന്നും ഡി.ബി.കോളേജ് മുൻ പ്രിൻസിപ്പലും എം.ജി.സർവകലാശാല മുൻ സിൻഡിക്കേറ്റംഗവുമായ ഡോ. ബി. പത്മനാഭപിള്ള പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ പ്രതിമാസ സാഹിത്യ ചർച്ച വേദിയായ ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ 72-ാത് പ്രതിമാസ പരിപാടിയിൽ അശാന്റെ ചിന്താവിശിഷ്ടയായ സീതയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.കെ.സഹദേവൻ മോഡറേറ്ററായി. സാഹിത്യ നിരൂപകൻ ഇ.എൻ. ഹർഷകുമാർ പ്രബന്ധം അവതരിപ്പിച്ചു. മോഹൻ.ഡി. ബാബു, പി.ജി.ഷാജിമോൻ, ജോൺ തറപ്പേൽ, സലിം മൂലശ്ശേരി, പ്രൊഫ.എ.ജി. രേഖ, എം.കെ. കണ്ണൻ, അമ്പിളി വത്സൻ, ജസ്റ്റിൻ. പി ജയിംസ്, അഡ്വ.രമണൻ കടമ്പറ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.