വൈക്കം: മോഴിക്കോട് ശ്രീകുമാരമംഗലപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എം. പി. സെൻ ഗ്രന്ഥസമർപ്പണവും, ഹംസാനന്ദൻ തന്ത്രി വിഗ്രഹപ്രതിഷ്ഠയും നടത്തി. യജ്ഞാചാര്യൻ മുണ്ടക്കയം മധു മാഹാത്മ്യ പ്രഭാഷണം നടത്തി. മഹേഷ് ശാന്തി കാർമ്മികനായി. യജ്ഞവേദിയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹം പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിച്ചു. എസ്.എൻ.ഡി.പി യോഗം 115-ാം നമ്പർ ശാഖാ വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, കുടുംബയൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിലാണ് വിഗ്രഹഘോഷയാത്ര നടത്തിയത്. ദേവസ്വം പ്രസിഡന്റ് പി. വി. റോയി. സെക്രട്ടറി കെ. എസ്. സലിൻകുമാർ, കൺവീനർ രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി. 18ന് രാവിലെ രുഗ്മിണീസ്വയംവര ഘോഷയാത്രയും വൈകിട്ട് 5ന് സർവൈശ്വര്യപൂജയും, 20ന് രാവിലെ 10.30ന് അവഭൃഥസ്‌നാന ഘോഷയാത്രയും, 1.00ന് മഹാപ്രസാദ ഊട്ടും നടക്കും.