അടിമാലി. ആ ഗസ്റ്റ് 22 ലെ വിവാദ ഉത്തരവ് പിൻ വലിക്കുക, 1964ലെ ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 15 മുതൽ 18 വരെ നടത്തുന്ന ഭൂസംരക്ഷണ പ്രചരണ ജാഥയ്ക്ക് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് അടിമാലി യൂണിറ്റിന്റെ നേതൃത്വത്തിൽ മെബൈൽ ടോർച്ച് തെളിച്ചു കൊണ്ട് പ്രതിഷേധ റാലി നടത്തി. ജില്ല വൈസ് പ്രസിഡന്റ് കെ.ആർ വിനോദ്,യുണിറ്റ് പ്രസിഡന്റ് പി എം ബേബി, സെക്രട്ടറി ഡയസ് പുല്ലൻ എന്നിവർ നേതൃത്വം നൽകി .
ചിത്രം .അടിമാലി വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലക്ക് മാത്രമായുള്ള വിവാദ ഉത്തരവ് പിൻ വലിക്കണമെന്ന് ആവശ്യപ്പെട്ട് മെബൈൽ ടോർച്ച് തെളിച്ചു കൊണ്ടുള്ള പ്രതിഷേധ റാലി