അടിമാലി: സബ്ജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയമേളകൾ ഇന്നും നാളെയും കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ നടക്കും.സബ്ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറിൽപരം കുട്ടികൾ മേളയുടെ ഭാഗമാകും. ആദ്യദിനമായ നാളെ പ്രവൃത്തിപരിചയ മേളയും 16 ന് ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യ ശാസ്ത്ര, ഐ ടി മേളകളുമാണ് നടക്കുന്നത്.