അടിമാലി: പൊതുശ്മശാനത്തിന് സമീപത്തെ പൊന്തക്കാട് വെട്ടി നീക്കണമെന്ന് ആവശ്യം.കൂമ്പൻപാറയിൽ പ്രവർത്തിച്ച് വരുന്നപഞ്ചായത്ത് ശ്മശാനമിപ്പോൾ പൊന്തക്കാടിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്.പ്രവേശന കവാടം മുതൽ വളർന്ന് നിൽക്കുന്ന മുളപ്പടർപ്പുകൾക്കിടയിലൂടെ വേണം ശ്മശാന മുറ്റത്തെത്താൻ.പുറത്തു നിന്നും വള്ളിപ്പടർപ്പുകൾ ശ്മശാനത്തിനുള്ളിലേക്ക് പടർന്നു തുടങ്ങി.മുറ്റത്ത് വിരിച്ചിട്ടുള്ള ടൈലുകൾക്കിടയിലും കാട് വളർന്ന് നിൽക്കുന്നു.ലക്ഷങ്ങൾ ചിലവഴിച്ചെങ്കിലും പിന്നെ തിരിഞ്ഞ്നോക്കിയിട്ടില്ലെന്ന് വ്യ ക്തം.ശ്മശാനത്തിന് ചുറ്റും പൂന്തോട്ടം നിർമ്മിക്കുമെന്ന് പഞ്ചായത്ത് ഭരണ സമതി പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർ ജോലികൾ ഉണ്ടായിട്ടില്ല.ദേവിയാർ പുഴയിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടിറക്കിയതും ശ്മശാന മുറ്റത്ത് അങ്ങനെ തന്നെ കിടക്കുന്നു.ആദിവാസികൾ അടക്കമുള്ള സാധാരണക്കാർക്ക് പ്രയോജനം ലഭിക്കും വിധം നിർമ്മിച്ച പൊതുശ്മശാനമാണ് കാടുകയറാൻ ഭരണ സമതി വിട്ട് നൽകിയിട്ടുള്ളത്..