ചങ്ങനാശേരി: പൂവം പാടത്ത് നിന്നും കൃഷിക്കായി വെള്ളം വറ്റിക്കുന്ന എൻഞ്ചിൻ തറയിൽ നിന്നും പുത്തൻ തോട്ടിലേക്ക് വന്നു വീഴുന്ന മീനുകൾ ചത്തുപൊങ്ങുന്നു. ഇതുമൂലമുണ്ടാകുന്ന ദുർഗന്ധത്തിൽ നട്ടം തിരിയുകയാണ് നാട്ടുകാർ. എൻജിന്റെ ബ്ലേഡിൽ കുടുങ്ങി ചത്ത നിലയിലാണ് മീൻ തോട്ടിലേക്ക് എത്തുന്നത്. ഇതു മൂലം തോട്ടിലെ വെള്ളം മലിനമായിത്തീരുകയും ഉപയോഗശൂന്യമായതായും നാട്ടുകാർ പറയുന്നു.