അടിമാലി. . സർക്കാർ ഇറക്കിയ ഉത്തരവു പ്രകാരം ഇടുക്കി ജില്ലയിലെ ജനങ്ങൾ ഇറക്കിവിടിൽ ഭീഷിണിയിലാണെന്ന് അടിമാലി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജോർജ് തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു.ഇതിനെതിരെ അടിമാലി ബ്ലോക്ക് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഇന്നും നാളെയുമായി അടിമാലിയിൽ രാപ്പകൽ സമരം സംഘടിപ്പിക്കുന്നു.
ഇന്ന് വൈകിട്ട് 3ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്യും
17 ന് 3 ന് നടക്കുന്ന സമാപന സമ്മേളനം ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും. അഡ്വ.സീൻ കുര്യാക്കോസ് എം.പി, എ.കെ മണി ,ഇം.എം. ആഗസ്തി, അഡ്വ. എസ് അശോകൻ, മാത്യു കുഴൽ നാടൻ തുടങ്ങിയവർ പങ്കെടുക്കും
ഡി.സി.സി.സെക്രട്ടറി പി.ആർ സലിം കുമാർ ,ഒ.ആർ ശശി, ബാബു പി. കുര്യാക്കോസ്, സി.എസ് നാസ്സർ, ഹാപ്പി കെ. വർഗ്ഗീസ്, പി.എ സലിം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു