കിടങ്ങൂർ : അന്താരാഷ്ട്ര ഗ്രാമീണ വനിതാദിനം പ്രമാണിച്ച് കിടങ്ങൂർ പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ ഏറ്റവും മുതിർന്ന വനിതാ അംഗമായ 103 വയസുള്ള കറുകശ്ശേരിൽ കാർത്ത്യായനി അമ്മയെ കിടങ്ങൂരിന്റെ മുത്തശ്ശി ' എന്ന ബഹുമതി നൽകി ആദരിച്ചു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈബി മാത്യുവാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. വൈസ് പ്രസിഡന്റ് അഖിൽ കെ.രാധാകൃഷ്ണൻ, വനിതാ പഞ്ചായത്ത് അംഗങ്ങളായ ലിസി എബ്രാഹം , ടീന മാളിയേക്കൽ, മിനി മാത്യു, റെനി ജയൻ, പാമ്പാടി പഞ്ചായത്ത് കമ്യൂണിറ്റി കൗൺസിലർ ഷൈനി അനിൽ, ശ്രീജ സന്തോഷ്, സി.ഡി.എസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.