പൊൻകുന്നം : ലെൻസ്‌ഫെഡ് (ലൈസെൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ) പൊൻകുന്നം ഏരിയ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് മനോജ് വി.സലാം അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, സംസ്ഥാന സെക്രെട്ടറി സനിൽകുമാർ പി .എം, ഏരിയ സെക്രട്ടറി ശ്രീകാന്ത് എസ്.ബാബു, ആർ.എസ്. അനിൽകുമാർ, ബി.വിജയകുമാർ, കെ. എൻ.പ്രദീപ് കുമാർ, കെ.കെ.അനിൽകുമാർ, എ.പ്രദീപ്കുമാർ, ടി.സി.ബൈജു, ജോമി ജോസഫ്,ജനീവ് പി.ജി, സുരേഷ് എം.എൻ, ജയേഷ്‌കുമാർ കെ.എസ്, അനിൽ കെ. മാത്യു, ജോസ് പടിയറ,നന്ദകുമാർ എസ്, ദീപ കുമാരി തുടങ്ങിയവർ പ്രസംഗിച്ചു.