തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇഎംഎംആർസിയുടെ സഹകരണത്തോടെ മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സിനെക്കുറിച്ച് ഏകദിന സെമിനാർ സംഘടിപ്പിച്ചു.കോളേജ് ഹാളിൽ നടന്ന സെമിനാർ എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്തു.സാമ്പ്രദായിക അദ്ധ്യയന രീതികളുടെ പരിമിതികൾ തിരിച്ചറിഞ്ഞ് ഓൺലൈൻ കോഴ്‌സുകളെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡി.ബി കോളേജ് ന്യൂസ് ലെറ്റർ ആയ 'ഇൻസിഗ്‌നിയ' ചടങ്ങിൽ ഡോ.സാബു തോമസ് പ്രകാശിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ആർ. അനിത അദ്ധ്യക്ഷത വഹിച്ചു. ഡോ.മായ.പി നായർ, ഡോ.ഹരിനാരായണൻ, സെമിനാർ കോ-ഓർഡിനേറ്റർ ഡോ. ദീപ സി. എസ് , ആശിഷ് മാർട്ടിൻ ടോം എന്നിവർ പ്രസംഗിച്ചു. ഇഎംഎം ആർസി ഡയറക്ടർ ഡി. ദാമോദർ പ്രസാദ്, സജീദ് .എൻ , രാജൻ തോമസ്, സാംജിത്ത്. എൻ എന്നിവർ ക്ലാസുകൾ നയിച്ചു.