എരുമേലി :എരുമേലിയിൽ പേട്ടതുള്ളലിന് ഇനി ജൈവസിന്ദൂരം മാത്രമേ ഉപയോഗിക്കാവൂ. ഇന്നലെ ജില്ലാ കളക്ടർ പി.കെ.സുധീർബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. മെർക്കുറി, ലെഡ് തുടങ്ങിയ മാരകമായ രാസവസ്തുക്കൾ രാസസിന്ദൂരത്തിൽ ചേർക്കുന്നതായി കണ്ടെത്തിയിരുന്നു. നിരോധിത വസ്തുക്കളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവയും കൊണ്ടുവരരുതെന്ന് അന്യ സംസ്ഥാന തീർത്ഥാടകർക്കും നിർദേശം നൽകണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു .
മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായർ, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് കൃഷ്ണകുമാർ ,ജമാ അത്ത് പ്രസിഡന്റ് അഡ്വ പി എച്ച്. ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു .