കോട്ടയം: സി.എം.എസ് ഹൈസ്കൂളിൽ മോഷണം. ഓഫീസിലെ മേശവിരിപ്പിൽ നിന്ന് ചില്ലറ നാണയ തുട്ടുകൾ മോഷണം പോയി. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് മോഷണം നടന്ന വിവരം അറിവായത്. കൂടുതൽ എന്തെങ്കിലും നഷ്ടമായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
ഏതാനും നാളുകൾക്ക് മുമ്പും ഇവിടെ മോഷണം നടന്നിരുന്നു. ഇതിൽ പിടിയിലായത് ഇതേ സ്കൂളിലെ ഏതാനും കുട്ടികളായിരുന്നു. ഇതിന് സമാനമായാണ് ഇപ്പോഴും മോഷണം നടന്നിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.