ഞാലിയാകുഴി: കൂട്ടായ്മയുടെ ഉത്തമ മാതൃകയും നാടിന്റെ മുഖശ്രീയുമാണ് കുടുംബശ്രീയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഞാലിയാകുഴിയിൽ കുടുംബശ്രീ സംരംഭങ്ങളുടെയും നാട്ടുചന്തയുടെയും പഞ്ചായത്തിലെ വിവിധ പദ്ധതികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളീയ സമൂഹത്തിൽ സ്ത്രീസമൂഹം ആർജിച്ച മുന്നേറ്റങ്ങൾ പരിശോധിച്ചാൽ അതിന്റെ പിന്നിലുള്ള പ്രേരക ശക്തി കുടുംബശ്രീ പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.ബി പ്രകാശ് ചന്ദ്രൻ അദ്ധ്യക്ഷത ഹിച്ചു. വൈസ് പ്രസിഡന്റ് ലിസിയമ്മ ജോസഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി വികസനം സിബി എബ്രഹാം, ക്ഷേമകാര്യം ഷീലലാ ബേബിച്ചൻ, ആരോഗ്യം കെ.ആർ സൈമൺ, വാർഡ് മെമ്പർമാരായ ജി.ശ്രീകുമാർ, ജയമോൾ, സി.രമേശ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബേബിമോൾ വർക്കി, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ സുരേഷ് പി.എൻ, സിഡിഎസ് ചെയർപേഴ്‌സൺ സുജാത രവി, കൃഷി ഓഫീസർ ബിന്ദു എ.ടി, ഇ.കെ കുര്യൻ, പി.പി പുന്നൂസ്, വി.ആർ സുരേഷ് കുമാർ, സാജു എം.ഫിലിപ്പ്, ബെന്നി ഇളങ്കാവിൽ, സജി തോമസ്, എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി അനിൽ കുമാർ കെ നന്ദി പറഞ്ഞു.