പാലാ: മത ന്യൂനപക്ഷങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പ്രീ മെട്രിക് സ്‌കോളർഷിപ്പിൽ എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികളെ ഉൾപ്പെടുത്തുകയും മാർക്ക് 60 ശതമാനവും വരുമാന പരിധി 6 ലക്ഷം രൂപയും ആയിരിക്കെ ഹിന്ദു പിന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കാൻ അൺ എയ്ഡഡ് സ്‌കൂളുകളെ ഒഴുവാക്കുകയും മാർക്ക് 80ശതമാനമായി ഉയർത്തുകയും വരുമാന പരിധി രണ്ടര ലക്ഷം രൂപയാക്കി മാറ്റുകയും ചെയ്ത നടപടി നഗ്‌നമായ മത വിവേചനം ആണെന്നും ഇത്തരം വവേചനങ്ങൾ ഒഴിവാക്കാനുള്ള ധാർമ്മിക ബാദ്ധ്യത കേരള സർക്കാരിനുണ്ടെന്നും എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്‌മെന്റ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ യൂത്ത് മൂവ്‌മെന്റ് പിന്നാക്ക വികസന വകുപ്പിന്റെ നീതിക്കു നിരക്കാത്ത ഉത്തരവുകൾ പിൻവലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു യോഗത്തിൽ യൂത്ത് മൂവ്‌മെന്റ് ചെയർമാൻ അനീഷ് ഇരട്ടയാനി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അരുൺ കുളമ്പള്ളി ,സുധിഷ് ചെമ്പംകുളം ,അനിഷ് കോലത്ത്, സുമോദ് വളയത്തിൽ എന്നിവർ സംസാരിച്ചു