അടിമാലി: ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ ഗുരുതരമാക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ ഉത്തരവുകൾ ഇടുക്കിയെ നാമാവശേക്ഷമാക്കുമെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് റോയി.കെ.പൗലോസ് അഭിപ്രായപ്പെട്ടു.കോൺഗ്രസ് (ഐ) ബ്ലോക്ക് കമ്മറ്റി അടിമാലിയിൽ സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ പട്ടയങ്ങൾ ഉപാധി നിറഞ്ഞതാണെന്ന് മുദ്രകുത്തിയ ഹൈറേഞ്ച് സംരക്ഷണ സമിതിയും, ഇടതുമുന്നണിയും 1964ലെ ഭൂപതിവ് ചട്ടങ്ങളിലെ നിബന്ധനകൾ ഉയർത്തിക്കാട്ടിയാണ് ആഗസ്റ്റ് 22ലെയും, സെപ്തംബർ 25 ലെയും കരിനിയമങ്ങൾ ഈ സർക്കാർ പുറപ്പെടുവിച്ചത് എന്നത് ബോധപൂർവ്വം വിസ്മരിക്കുകയാണ്. ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. പി.വി.സ്‌ക്കറിയ, ടി.എസ്.സിദ്ദിക്ക് ,പി.ആർ.സലിം കുമാർ, കെ.ഐ.ജീസ്സസ്,ഒ.ആർ.ശശി, ബാബു കുര്യാക്കോസ് ,ജി. മുനിയാണ്ടി, ഡി. കുമാർ, ഇൻഫന്റ് തോമസ്, എം.എ.അൻസാരി, എസ്.വിജയകുമാർ, സാബു പരപരാകത്ത് ,സി.എസ്.നാസർ, ജോൺസി ഐസക്ക്, പോൾ മാത്യം, മോളിപീറ്റർ, കെ.ജെ. സിബി, പി.ജെ.തോമസ്, അലോക്ഷി തിരുതാളിൽ, പയസ് .എം.പറമ്പിൽ, ബേബി അഞ്ചേരിൽ എന്നിവർ പ്രസംഗിച്ചു.
ചിത്രം.രാപ്പകൽ സമരം മുൻ ഡി.സി.സി പ്രസിഡന്റ് റോയി.കെ.പൗലോസ് ഉദ്ഘാടനം ചെയ്യുന്നു