വാകത്താനം: വാകത്താനം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രവും നാട്ടുചന്തയും മന്ത്രി കടന്നപള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ബി പ്രകാശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലിസിയമ്മ ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ആർ. സൈമൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലൈസാമ്മ ജോർജ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ' ബേബി മോൾ എം വർക്കി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി. രമേശ് , ജി.ശ്രീകുമാർ , സി.പി.എം ഏരിയാ കമ്മറ്റി അംഗം ഇ.കെ. കുര്യൻ, സി.പി.ഐ മണ്ഡലം കമ്മറ്റിയംഗം വി.ആർ.സുരേഷ് കുമാർ, എൻ.സി.പി. സംസ്ഥാന എക്‌സിക്യൂട്ടിവ് സാജു എം ഫിലിപ്പ്, കേരളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബെന്നി ഇളംങ്കാവിൽ, കൃഷി ഓഫീസർ ബിന്ദു ടി, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ സുരേഷ് പി.എൻ, ജില്ലാ മാനേജർ രശ്‌മി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിബി എബ്രഹാം , പഞ്ചായത്ത് സെക്രട്ടറി കെ അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.