അടിമാലി:സിഐടിയു ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ചെയർമാൻ എംഎൻ മോഹനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 18മുതൽ 20 വരെ അടിമാലിയിലാണ് സമ്മേളനം നടക്കു ന്നത്. പ്രതിനിധി സമ്മേളനം , പ്രകടനം , പൊതുസമ്മേളനം , കലാപരിപാടികൾ എന്നിവയും സമ്മേളനത്തോടനുബന്ധിച്ച് നടക്കും. 344 പ്രതിനിധികൾ പങ്കെടുക്കും. 18ന് പതിനായിരം തൊഴിലാ ളികൾ പങ്കെടുക്കുന്ന പ്രകടനം പകൽ 4ന് അമ്പലപ്പടിയിൽ നിന്നും ആരംഭിക്കും. മാർക്കറ്റ് ജംഗ്ഷനിൽ പൊതു സമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ മേഴ്‌സികുട്ടി യമ്മ സംസാരിക്കും. രാത്രി 7ന് നാട്ടുകൂട്ടം നാടൻ പാട്ട് ദൃശ്യാവിഷ്‌ക്കാരം അരങ്ങേറും. 19ന് രാവിലെ10 ന് പഞ്ചായത്ത് ടൗൺ ഹാളിൽ അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 20ന് ഭാരവാഹികളെ തെരഞ്ഞെടുക്കും . അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരൻ , സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ കെ ജയചന്ദ്രൻ , കെ പി മേരി, സംസ്ഥാന സെക്രട്ടറിമാരായ നെടുവത്തൂർ സുന്ദരേശൻ, കെ എസ് സുനിൽ കുമാർ , ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ , പ്രസിഡന്റ് പി എസ് രാജൻ , ട്രഷറർ കെ വി ശശി , എസ് രാജേന്ദ്രൻ എംഎൽഎ എന്നിവർ മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ എം കമറുദീൻ , സി ഡി ഷാജി എന്നിവരും പങ്കെടുത്തു.