maryoor
വ്യാപാരികളുടെ ഭൂസംരക്ഷണ ജാഥക്ക് മറയൂരില്‍ സ്വീകരണം.

മറയൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ഭൂസംരക്ഷണ ജാഥക്ക് മറയൂരിൽ സ്വീകരണം നല്കി. മറയൂർ ടൗണിൽ നടന്ന ചടങ്ങിൽ ജി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജാഥാ ക്യാപ്ടൻ കെ.എൻ.ദിവാകരൻ ,വൈസ് ക്യാപ്ടൻ സണ്ണി പയ്യംപിള്ളി, മാനേജർ നജീബ് ഇല്ലത്ത് പറമ്പിൽ എന്നിവരെ ഷാളണിയിച്ച് സ്വീകരിച്ചു.മൂന്നാർ ബ്ലോക്ക് ജനറൽ സെക്രട്ടറി രാമരാജ്, യൂണിറ്റ് പ്രസിഡന്റ് ശശി വാരിയത്ത്,യൂണിറ്റ് ജനറൽ സെക്രട്ടറി ഗണേശ്, സെക്രട്ടറി സജി പൊട്ടംകുളം എന്നിവർ നേതൃത്വം നല്കി.

ചിത്രം:വ്യാപാരിവ്യവസായി ഏകോപന സമിതിയുടെ ഭൂസംരക്ഷണ ജാഥക്ക് മറയൂരില്‍ സ്വീകരണം.