പാലാ : കിടങ്ങൂർ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കിടങ്ങൂർ പഞ്ചായത്തിലെ മീനച്ചിലാറിന്റെ പ്രളയബാധിത തീരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുഴയ്‌ക്കൊരു പുനർജ്ജനി പരിപാടി സംഘടിപ്പിക്കും. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായ മീനച്ചിലാർ തീരങ്ങളുടെ പുനരുദ്ധാരണവും സംരക്ഷണവും നടപ്പിലാക്കുന്നതിന് ആറ്റുവഞ്ചികൾ നട്ടുപിടിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം 17ന് രാവിലെ 10.30ന് എഡിജിപി ഡോ. ബി.സന്ധ്യ കിടങ്ങൂർ കാവാലിപ്പുഴ കടവ് മിനി ബീച്ചിൽ നിർവഹിക്കും. ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു അദ്ധ്യക്ഷത വഹിക്കും. മീനച്ചിൽ നദീസംരക്ഷണ സമിതിക്ക് വേണ്ടി പ്രൊഫ. എസ്. രാമചന്ദ്രൻ, ഡോ. ബി. സന്ധ്യയെ ആദരിക്കും.