വൈക്കം: വൈക്കത്തഷ്ടമി ദിവസം മൂത്തേടത്തുകാവിലമ്മയ്ക്കും ഇണ്ടംതുരുത്തി ഭഗവതിക്കും വരവേൽപ്പ് നൽകാൻ തെക്കേനടയിൽ വിളക്കുവയ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അലങ്കാര പന്തലിന്റെ നിർമ്മാണ ജോലികൾ തുടങ്ങി. കെ. എസ്. ഇ. ബി. ഡിവിഷൻ ഓഫീസിന്റെ സമീപത്താണ് ക്ഷേത്രമാതൃകയിൽ അലങ്കാരപന്തൽ നിർമ്മിക്കുന്നത്. കാളിയമ്മനട ക്ഷേത്രസന്നിധിയിൽ നടന്ന യോഗത്തിൽ നിർമ്മാണ പ്രവർത്തനവും നിധിസമാഹരണവും വിളക്കുവയ്പ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ. പി. ശിവജി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എം. ടി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിജയൻ ശ്രീവത്സം, സെക്രട്ടറി പി. എൻ. ശ്രീധരപ്പണിക്കർ, ബി. ശശിധരൻ, മുൻ കൗൺസിലർ ബി. ചന്ദ്രശേഖരൻ, റൂബി പൂക്കാട്ടുമഠം, ജി. രഘുനാഥ്, ജി. സുരേന്ദ്രൻ, പി. എൻ. രാധാകൃഷ്ണൻ, വാസുദേവൻ, രാധാകൃഷ്ണകുറുപ്പ്, ബാബു കൈതവേലി എന്നിവർ പങ്കെടുത്തു.